AK-47 maker Kalashnikov reveals electric motorcycles for Russian military and police forces


എ.കെ 47ല്‍ നിന്നും ബൈക്കിലേക്ക്

എ.കെ 47ന്റെ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക്

പോലീസിനും, സൈന്യത്തിനുമായി പ്രത്യേകം രൂപകല്‍പന ചെയ്തവ

ലോകത്തെ ഏറ്റവും പ്രശസ്ത ആയുധം എ.കെ 47ന്റെ നിര്‍മ്മാതാക്കള്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്തേക്ക്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളാണ് കലാഷ്‌നികോവ് നിര്‍മ്മിക്കുന്നത്.

അടുത്ത വര്‍ഷം മോസ്‌കോയില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ വേളയില്‍ പൊലീസിന്റെ ഉപയോഗത്തിനു വേണ്ടിയാണു കമ്പനി മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ധാരണയായിരിക്കുന്നത്. കഴിഞ്ഞ മാസം റഷ്യയില്‍ നടന്ന ‘ആര്‍മി 2017 — ഇന്റര്‍നാഷനല്‍ മിലിറ്ററി’ ടെക്‌നിക്കല്‍ ഫോറത്തില്‍ കലാഷ്‌നികോവ് ഗ്രൂപ് നിര്‍മ്മിച്ച വൈദ്യുത ബൈക്കുകള്‍ കൈമാറിയിരുന്നു.

സൈന്യത്തിനും, പോലീസിനുമായി പ്രത്യേക വകഭേദങ്ങളിലാണ് ബൈക്കുകള്‍ പുറത്തിറക്കുന്നത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom